ജിഹാദികളെയും മാവോയിസ്റ്റുകളെയും സംരക്ഷിക്കാനാണ് കോൺഗ്രസിന്റെ പ്രകടന പത്രിക ലക്ഷ്യം വെക്കുന്നതെന്ന് ബിജെപി

  • 10
    Shares

കോൺഗ്രസിന്റെ പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസിന്റെ പ്രകടനപത്രിക രാജ്യത്തെ ശിഥിലീകരിക്കുന്നതാണ്. മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കോൺഗ്രസ് പ്രകടന പത്രികയെന്നും അരുൺ ജെയ്റ്റ്‌ലി ആരോപിച്ചു.

രാജ്യദ്രോഹക്കുറ്റം റദ്ദ് ചെയ്യുമെന്ന് പറയുന്ന പാർട്ടിക്ക് ഒരു വോട്ടിന് പോലും അർഹതയില്ല. രാഹുലിന്റെ കൂട്ടുകാരായ ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിലെ ചില അംഗങ്ങളാണ് പ്രകടനപത്രികയിലെ ചില ഭാഗങ്ങൾ എഴുതിയതെന്നാണ് കരുതുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.

ന്യായ് പദ്ധതിക്ക് എവിടെ നിന്നാണ് പണം കണ്ടെത്തുക. ഭരണകാര്യങ്ങളിലുള്ള അജ്ഞതയാണ് ഇതിന് പിന്നിലെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *