അരുൺ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി; രണ്ട് കേന്ദ്രമന്ത്രിമാരുടെ മൊബൈൽ ഫോണുകൾ മോഷണം പോയി

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ മോഷണം. രണ്ട് കേന്ദ്രമന്ത്രിമാർ അടക്കം അഞ്ച് പേരുടെ മൊബൈൽ ഫോണുകളാണ് നഷ്ടപ്പെട്ടത്. പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരുടെയും മറ്റ് മൂന്ന് പേരുടെയും ഫോണുകളാണ് നഷ്ടപ്പെട്ടത്.

നല്ല ജനത്തിരക്കുണ്ടായ സ്ഥലത്ത് വെച്ചാണ് ഫോൺ നഷ്ടപ്പെട്ടതെന്ന് ബാബുൽ സുപ്രിയോ പറഞ്ഞു. പോക്കറ്റടിക്കാരുടെ കലാവിരുതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം തമാശരൂപേണ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *