അരുൺ ജെയ്റ്റ്‌ലിക്ക് വിട പറഞ്ഞ് രാജ്യം; സംസ്‌കാരം ഇന്ന് വൈകുന്നേരം, മോദി പങ്കെടുക്കില്ല

അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായിരുന്ന അരുൺ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡൽഹി കൈലാഷ് കോളനിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഭൗതികശരീരത്തിൽ ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിച്ചത്.

രാവിലെ 11 മണിയോടെ മൃതദേഹം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 2 മണി വരെയാണ് ഇവിടെ പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. വൈകുന്നേരം നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിലെത്തില്ല. വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതുണ്ടായില്ല. മോദി സന്ദർശനം തുടരണമെന്ന് ജെയ്റ്റിലിയുടെ കുടുംബം അഭ്യർഥിച്ചതായാണ് റിപ്പോർട്ടുകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *