മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു. 66 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.07ഓടെ ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്.

ശ്വസന പ്രശ്‌നങ്ങളെ തുടർന്ന് ഈ മാസം 9നാണ് എയിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കം അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഇന്ന് രാവിലെയോടെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ചികിത്സാ രീതികളെല്ലാം പരാജയപ്പെട്ടതായി ആശുപത്രി അധികൃതർ രാവിലെ അറിയിച്ചിരുന്നു

ഒന്നാം മോദി സർക്കാരിൽ അരുൺ ജെയ്റ്റ്‌ലി ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഇതോടൊപ്പം പ്രതിരോധ വകുപ്പിന്റെ ചുമതലയും അദ്ദേഹം കൈകാര്യം ചെയ്തു. ജെയ്റ്റ്‌ലിയുടെ കാലത്താണ് നോട്ടുനിരോധനവും ജി എസ് ടിയും നടപ്പാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *