അരുണാചൽ മുഖ്യമന്ത്രിയുടെയും ബിജെപി അധ്യക്ഷന്റെയും വാഹനവ്യൂഹത്തിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തു; ചൗക്കിദാർ കള്ളനെന്ന് കോൺഗ്രസ്

Loading...
  • 32
    Shares

ന്യൂഡൽഹി: അരുണാചൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്ന് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് തപീർ ഗാവു എന്നിവരടങ്ങുന്ന വാഹനവ്യൂഹത്തിൽ നിന്നാണ് പണം പിടിച്ചെടുത്തത്. 500 രൂപയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്.

അരുണാചലിലെ പസീഗഢിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് സംഭവം. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. അഞ്ച് വാഹനങ്ങളിൽ നടന്ന പരിശോധനയിലാണ് ഒരു കോടി 80 ലക്ഷം രൂപ പിടിച്ചെടുത്തത്.

വോട്ടിന് പണം എന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. മോദിയുടെ റാലിയിൽ എത്തുന്നവർക്ക് വിതരണം ചെയ്യാൻ എത്തിച്ചതാണ് പണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. ചൗക്കിദാർ കള്ളനാണെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാർഥിയായ തപീർ ഗാവുവിന്റെ സ്ഥാനാർഥിത്വം തള്ളണമെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *