മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് അരുണാചൽ എംഎൽഎമാരിൽ നിന്ന് പണം തട്ടി; യുവാവ് പിടിയിൽ

Loading...

മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് അരുണാചൽ പ്രദേശിലെ മൂന്ന് എംഎൽഎമാരിൽ നിന്ന് പണം തട്ടിയ യുവാവ് പിടിയിൽ ഡൽഹി സ്വദേശി സഞ്ജയ് തിവാരിയാണ് പിടിയിലായത്. മുതിർന്ന നേതാവായ എംപിയുടെ പിഎ ആണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്.

ഡൽഹിയിൽ ഒരു പരിപാടിക്കിടെയാണ് യുവാവുമായി പരിചയപ്പെട്ടതെന്ന് എംഎൽഎമാർ നൽകിയ പരാതിയിൽ പറയുന്നു. എംപി വിചാരിച്ചാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നും അതിന് പണം നൽകണമെന്നും യുവാവ് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതനുസരിച്ച് ഇവർ പണം നൽകുകയും ചെയ്തു. പിന്നീട് യുവാവുമായി ബന്ധപ്പെടാൻ ഇവർക്കായില്ല.

ഇതോടെ എംഎൽഎമാർ എംപിമായി ബന്ധപ്പെട്ടു. എന്നാൽ അങ്ങനെയൊരു പി എ തനിക്കില്ലെന്ന് എംപി മറുപടി പറഞ്ഞതോടെയാണ് തട്ടിപ്പ് വ്യക്തമായത്. തന്റെ പേരുപയോഗിച്ച് പണം തട്ടിയെന്ന് കണ്ടതോടെ എംപി തന്നെ പരാതിപ്പെടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എംഎൽഎമാരുടെയോ എംപിയുടെയോ പേര് വിവരം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *