ദുർബലമായ കോൺഗ്രസിനെ കൊണ്ട് എന്ത് ഗുണം; മുസ്ലിങ്ങൾ ആത്മപരിശോധന നടത്തണം: ഒവൈസി
കോൺഗ്രസ് ദുർബലമായ സാഹചര്യത്തിൽ മുസ്ലിങ്ങൾ ആത്മപരിശോധന നടത്തണമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. തങ്ങളുടെ വോട്ടുകൾ എങ്ങോട്ടാണ് പോകുന്നതെന്ന് മുസ്ലിങ്ങൾ ഗൗരവമായി പരിശോധിക്കണം. പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ബിജെപിയെ നേരിടാനുള്ള ശക്തിയുള്ളതെന്നും ഒവൈസി പറഞ്ഞു
നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നടത്തി തരാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്ന കാര്യം നിങ്ങളോർക്കണം. കോൺഗ്രസിനെയോ മറ്റ് മതേതര പാർട്ടികളെയോ ഉപേക്ഷിക്കാനല്ല ഇക്കാര്യം പറയുന്നതെന്നും ഒവൈസി പറഞ്ഞു.