കോൺഗ്രസിനെ പിന്തുണക്കുന്നത് മുസ്ലിങ്ങൾ അവസാനിപ്പിക്കണം, ബിജെപിയുടെ തനിപ്പകർപ്പാണ് അവർ; പെഹ്ലു ഖാനെതിരെ കേസെടുത്ത സംഭവത്തിൽ അസദുദ്ദീൻ ഒവൈസി

പശു പ്രേമി ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട പെഹ്ലു ഖാനെതിരെ പശു കടത്തിന് കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇത് തെളിയിക്കുന്നതെന്ന് ഒവൈസി പറഞ്ഞു.

പെഹ്ലു ഖാൻ ആക്രമിക്കപ്പെട്ടപ്പോൾ എതിർത്ത കോൺഗ്രസ് തന്നെ ഇപ്പോ കേസെടുത്തിരിക്കുന്നു. ഇപ്പോഴത്തെ നടപടിയിൽ കോൺഗ്രസ് സർക്കാരിനെ എതിർക്കേണ്ടതാണ്. നിങ്ങളെ വഞ്ചിക്കുന്ന കോൺഗ്രസിനെ പിന്തുണക്കുന്നത് അവസാനിപ്പിക്കാൻ രാജസ്ഥാനിലെ മുസ്ലിങ്ങളോട് അഭ്യർഥിക്കുകയാണ്. അധികാരത്തിൽ വരുമ്പോഴൊക്കെ ബിജെപിയുടെ തനിപ്പകർപ്പായി കോൺഗ്രസ് മാറുകയാണ്. എന്നാൽ പ്രതിപക്ഷത്തിരിക്കുമ്പോൾ മുതല കണ്ണീരൊഴുക്കുന്നുവെന്നും ഒവൈസി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *