യുഎപിഎ ബില്ലിന് കുറ്റം പറയേണ്ടത് കോൺഗ്രസിനെയെന്ന് ഒവൈസി; പിന്തുണച്ച് ബിജെപിയും

മോദി സർക്കാർ കൊണ്ടുവന്ന യുഎപിഎ ബില്ലിനെതിരെ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഫെഡറൽ സംവിധാനത്തിന് എതിരാണിത്. ആർട്ടിക്കിൾ 21ന്റെ ലംഘനമാണ് യുഎപിഎ ബില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെയാണ് ഇതിൽ കുറ്റം പറയുക. ഇത്തരമൊരു നിയമം കൊണ്ടുവന്നത് അവരാണ്. സ്വത്തുവകകൾ പിടിച്ചെടുക്കാൻ ഇത് അനുവദിക്കുന്നു. അപ്പോൾ എവിടെയാണ് നീതിന്യായപരമായ പരിശോധന. ഐപിസി തന്നെ മതിയായതാണെന്നാണ് എന്റെ വിശ്വാസം. നേരത്തെ കോൺഗ്രസും ഇപ്പോൾ ബിജെപിയും മുസ്ലിങ്ങൾക്കും ദളിതർക്കുമെതിരെയാണ് ഇത്തരം നിയമങ്ങൾ ഉപയോഗിക്കാറുള്ളത്

ഏതെങ്കിലും കോൺഗ്രസ് നേതാവിനെ ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യണം. അപ്പോഴേ അവർക്കതിന്റെ പ്രശ്‌നങ്ങൾ മനസ്സിലാകു. ബിജെപി ഒവൈസിയുടെ ഈ പരാമർശത്തെ അനുകൂലിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങൾ എതിർത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *