ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളിൽ നിന്ന് പ്രാർഥനാമണികൾ മുഴങ്ങും; ഇമ്രാൻ ഖാനെതിരെ ഒവൈസി

Loading...
  • 233
    Shares

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി അസദുദ്ദീൻ ഒവൈസി. നിഷ്‌കളങ്കതയുടെ മുഖംമൂടി ഇമ്രാൻഖാൻ അഴിച്ചുവെക്കണം. ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

പാക്കിസ്ഥാൻ സർക്കാരിനും സൈന്യത്തിനും ഐഎസ്‌ഐക്കും ഇതിൽ പങ്കുണ്ട്. പ്രവാചകൻ മുഹമ്മദിന്റെ പടയാളി ഒരിക്കലും ആരെയും കൊല്ലില്ല. അതു കൊണ്ട് തന്നെ നിങ്ങൾ ജയ്‌ഷെ മുഹമ്മദല്ല, ജയ്‌ഷെ സാത്താനാണ്. മസൂദ് അസർ, നിങ്ങൾ ചെകുത്താന്റെ ശിഷ്യനാണ്. ഇന്ത്യയിലുള്ള മുസ്ലിങ്ങളെ ഓർത്ത് പാക്കിസ്ഥാൻ ദു:ഖിക്കേണ്ട. ജിന്നയുടെ തീരുമാനത്തെ എതിർത്ത് സ്വന്തം തീരുമാനപ്രകാരം ഇവിടെ തുടർന്നവരാണ് അവർ.

ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ജീവനുള്ള കാലത്തോളം പള്ളികളിൽ നിന്ന് ബാങ്കുവിളിയും അമ്പലങ്ങളിൽ നിന്ന് പ്രാർഥനാ മണിയും മുഴങ്ങും. ഇന്ത്യയുടെ മനോഹാരിതയിൽ പാക്കിസ്ഥാന് അസൂയയാണെന്നും ഒവൈസി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *