ഹിന്ദുക്കള്‍ക്ക് വേണ്ടി മത്സരിക്കാൻ തയ്യാറാണെന്ന് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന അസീമാനന്ദ
പശ്ചിമ ബംഗാളിൽ മമതാ ബാനർജിക്കെതിരെ ഹിന്ദുക്കള്‍ക്ക് വേണ്ടി മത്സരിക്കാൻ തയ്യാറാണെന്ന് സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിൽ തെളിവുകൾ എൻ ഐ എ സമർപ്പിക്കാത്തതുകൊണ്ട് മാത്രം കോടതി വെറുതെ വിട്ട അസീമാനന്ദ.
മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ തീവ്രവാദി പ്രഗ്യാ സിംഗിനെ ബിജെപി ഭോപ്പാലിൽ സ്ഥാനാർഥിയാക്കിയത് കണ്ടാണ് മറ്റൊരു സ്ഫോടനക്കേസ് പ്രതിയായിരുന്ന അസീമാനന്ദയും മത്സരിക്കാൻ താത്പര്യമറിയിച്ച് വന്നിരിക്കുന്നത്.
മമതയും സിപിഎമ്മും ഹിന്ദുക്കളെ മുറിവേൽപ്പിക്കുകയാണെന്ന് സ്ഫോടനക്കേസിലെ പ്രതിയായിരുന്ന അസീമാനന്ദ പറയുന്നു. ഹിന്ദുക്കൾക്ക് വേണ്ടി രാഷ്ട്രീയത്തിൽ ചേരാൻ തയ്യാറാണ്. വേണമെങ്കിൽ മമതക്കെതിരെ മത്സരിക്കാനും തയ്യാറാണെന്ന് അസീമാനന്ദ പറഞ്ഞു.