രണ്ട് വർഷം മുമ്പ് പശു ഗുണ്ടകൾ തല്ലിക്കൊന്ന പെഹ്ലു ഖാനെതിരെ കേസെടുത്തതിൽ ന്യായീകരണവുമായി ഗെഹ്ലോട്ട്; കേസിൽ അന്വേഷണം നടന്നത് ബിജെപി സർക്കാരിന്റെ കാലത്ത്

Loading...

പശു പ്രേമി ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ട് വർഷം മുമ്പ് കൊല്ലപ്പെട്ട പെഹ്ലു ഖാനെതിരെ പശുക്കടത്തിന് കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. മുമ്പുണ്ടായിരുന്ന ബിജെപി സർക്കാരിന്റെ കാലത്താണ് കേസിൽ അന്വേഷണം നടന്നതെന്ന് ഗെഹ്ലോട്ട് പറയുന്നു.

അന്വേഷണം നടന്നതും കുറ്റപത്രം സമർപ്പിച്ചതും ബിജെപി സർക്കാരിന്റെ കാലത്താണ്. അന്വേഷണത്തിൽ വീഴ്ചയുണ്ടെങ്കിൽ കേസ് പുനരന്വേഷിക്കുമെന്നും ഗെഹ്ലോട്ട് പറയുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറിലാണ് കോൺഗ്രസ് രാജസ്ഥാനിൽ അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെ ഡിസംബർ 30നാണ് കേസിലെ കുറ്റപത്രം തയ്യാറായത്. മേയ് 29നാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും. ബിജെപി സർക്കാർ തുടർന്നുവന്ന ന്യൂനപക്ഷ വിരുദ്ധ നയം അതേ പോലെ പകർത്തുകയാണോ കോൺഗ്രസ് എന്ന ആരോപണവും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *