അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയാകും; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
രാജസ്ഥാനിൽ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകും. സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഡൽഹിയിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തീരുമാനം. പ്രഖ്യാപനം ഇന്ന് വൈകുന്നേരമുണ്ടാകും
കൂടിക്കാഴ്ചക്ക് പിന്നാലെ ഗെഹ്ലോട്ട് രാജസ്ഥാനിലേക്ക് മടങ്ങി. പാർട്ടി പ്രവർത്തകരോട് നേരിട്ട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് മുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്തതെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ