അസമിലെ പൗരത്വ വിവാദം: രാജ്യത്ത് ചോരപ്പുഴ ഒഴുകുമെന്ന് മമതാ ബാനർജി

  • 20
    Shares

അസമിൽ പൗരത്വ പട്ടികയിൽ നിന്ന് 40 ലക്ഷം പേരെ പുറത്താക്കിയ സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി)യുടെ നീക്കം രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് കാരണമാക്കുമെന്നും രക്തപ്പുഴയൊഴുക്കുമെന്നും മമതാ ബാനർജി പറഞ്ഞു

മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബത്തിന് പോലും പൗരത്വം അനുവദിക്കാതിരുന്ന നടപടി അംഗീകരിക്കാനാകില്ല. പട്ടികയിൽ നിന്ന് ഒഴിവാക്കിയവർ അസമിൽ എങ്ങനെ ജീവിക്കും. ഒരാൾ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാൻ ബിജെപി ആരാണെന്നും അവർ ചോദിച്ചു

എന്നാൽ മമതാ ബാനർജി ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അമിത് ഷാ പ്രതികരിച്ചു. മമത വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അവരുടെ വാക്കുകൾ കേട്ട് താൻ ഞെട്ടിപ്പോയതായും അമിത് ഷാ പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *