അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19.06 ലക്ഷം പേർക്ക് ഇടം നേടാനായില്ല

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. 19.06 ലക്ഷം ആളുകൾക്ക് പട്ടികയിൽ ഇടം നേടാനായില്ല. 3.11 കോടി ആളുകളാണ് പട്ടികയിലുള്ളത്. 3.28 കോടി പേർ പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ഇതിൽ 2.89 പേർക്ക് മാത്രമാണ് കരട് പട്ടികയിൽ ഇടം നേടാൻ സാധിച്ചിരുന്നത്.

41 ലക്ഷം പേർ 2018 ജുലൈ 30ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് തന്നെ പുറത്തായിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിൽ നിന്നും 19.06 ലക്ഷം പേർ കൂടി പുറത്താകുകയായിരുന്നു.

ഒഴിവായവർക്ക് അപ്പീൽ നൽകാൻ നാല് മാസം സമയം നൽകിയിട്ടുണ്ട്. ആറ് മാസത്തിനകം അപ്പീലിൽ തീരുമാനമെടുക്കും. 2005ലാണ് സംസ്ഥാനത്തെ യഥാർഥ പൗരൻമാരുടെ പട്ടിക തയ്യാറാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

1951ന് ശേഷം പട്ടിക തയ്യാറാക്കാൻ മുന്നിട്ടിറങ്ങുന്ന ആദ്യ സംസ്ഥാനമാണ് അസം. 1951ൽ ആദ്യ പരൗത്വ രജിസ്റ്ററിൽ 80 ലക്ഷമായിരുന്നു അസമിലെ ജനസംഖ്യ. 1979ൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് അഖില വിദ്യാർഥി യൂനിയൻ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *