ഇത് മഖ്ബൂൽ; അസമിൽ കലാപകാരികൾക്കിടയിലൂടെ കർഫ്യൂ ദിനത്തിൽ പൂർണ ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ച ഓട്ടോക്കാരൻ

Loading...

അസമിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള കലാപം രൂക്ഷമാകുകയും കർഫ്യു പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലും പൂർണ ഗർഭിണിയായ യുവതിയെ കലാപകാരികൾക്കിടയിലൂടെ ആശുപത്രിയിലെത്തിച്ച ഓട്ടോക്കാരന് വേണ്ടി കയ്യടിച്ച് സോഷ്യൽ മീഡിയ. മഖ്ബൂൽ എന്ന ഓട്ടോ ഡ്രൈവറാണ് പൂർണ ഗർഭിണിയായ ഹിന്ദു യുവതിയെ ആശുപത്രിയിലെത്തിച്ചത്.

മറ്റെല്ലാവരും ഭയന്ന് വണ്ടിയിറക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് മഖ്ബൂൽ സധൈര്യം മുന്നോട്ടുവന്നതും സുരക്ഷിതമായി തന്നെ റുബോൺ ദാസിന്റെ ഭാര്യ നന്ദിതയെ ആശുപത്രിയിൽ എത്തിച്ചതും. നന്ദിത താമസിയാതെ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നന്ദിത എന്നാണ് മാതാപിതാക്കൾ കുട്ടിക്ക് പേര് നൽകിയത്.

മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വും കൊണ്ട് മാത്രമാണ് നന്ദിതയെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതെന്ന് ജില്ലാ പോലീസ് മേധാവി മോഹനീഷ് മിശ്ര പറഞ്ഞു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സ്‌നേഹത്തോടെ കഴിയേണ്ട ഇത്തരം കഥകളാണ് നാട് കേൾക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് അസമിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *