അസം വ്യാജ ഏറ്റുമുട്ടൽ കേസ്: മേജർ ജനറലടക്കം ഏഴ് സേനാ ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം

  • 6
    Shares

അസമിൽ 24 വർഷം മുമ്പ് വ്യാജ ഏറ്റുമുട്ടലിൽ അഞ്ച് പേരെ കൊന്ന കേസിൽ മേജർ ജനറൽ അടക്കം ഏഴ് സൈനികോദ്യോഗസ്ഥർക്ക് ജീവപര്യന്തം ശിക്ഷ. സൈനിക കോടതിയുടെതാണ് വിധി. മേജർ ജനറൽ എ കെ ലാൽ, കേണൽ തോമസ് മാത്യു, കേണൽ ആർ എസ് സിബിരേൻ, ക്യാപ്റ്റൻ ദിലീപ് സിംഗ്, ക്യാപ്റ്റൻ ജഗ്ദീപ് സിംഗ്, നായികുമാരായ അൽബിന്ദർ സിംഗ്, ശിവേന്ദർ സിംഗ് എന്നിവരെയാണ് ശിക്ഷിച്ചത്

1994 ഫെബ്രുവരി 18ന് നടന്ന സംഭവത്തിലാണ് നടപടി. തിൻസൂക്കിയ ജില്ലയിൽ നിന്ന് ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ സൈന്യം പിടികൂടിയിരുന്നു. ഇതിൽ അഞ്ച് പേരെ വെടിവെച്ചു കൊന്നു. നാല് പേരെ വിട്ടയച്ചു. 2018 ജൂലൈ 16നാണ് സൈനിക കോടതി നടപടികൾ ആരംഭിച്ചത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *