‘യഥാർഥ’ പൗരൻമാരും പുറത്തായി; അസം ദേശീയ പൗരത്വ പട്ടികയിൽ ആശങ്ക പ്രകടിപ്പിച്ച് ആർ എസ് എസും

അസമിലെ ദേശീയ പൗരത്വ പട്ടികയിൽ ആശങ്ക പ്രകടിപ്പിച്ച് ആർ എസ് എസും. ആർ എസ് എസ് പ്രതിനിധി സംഘവുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ചക്കിടെയാണ് സംഘടന ആശങ്ക പ്രകടിപ്പിച്ചത്. പുറത്തായവരിൽ കുറെയേറെ ഹിന്ദുക്കളും ഉൾപ്പെട്ടതാണ് ആർ എസ് എസിനെ ആശങ്കപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പ്രചാരണം പട്ടിക വന്നപ്പോൾ തിരിച്ചടിയാകുകയായിരുന്നു

അസമിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറി പാർത്തവരടക്കം പലരും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടുവെന്ന് ആർ എസ് എസ് പറയുന്നു. എൻ ആർ സി പട്ടികക്കെതിരെ ബിജെപിയും നേരത്തെ രംഗത്തുവന്നിരുന്നു. പട്ടിക പ്രകാരം 19 ലക്ഷം പേർക്കാണ് പൗരത്വം നഷ്ടപ്പെടുക. ഇതിൽ ബംഗാളി ഹിന്ദുക്കളും നിരവധി പേരുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *