ബിജെപി നിലംപരിശാകും; മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സീ വോട്ടർ സർവേ

  • 81
    Shares

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് സീ വോട്ടർ സർവേ. നവംബർ രണ്ടാമാഴ്ച നടത്തിയ സർവേ റിപ്പോർട്ടിലാണ് പുതിയ പ്രവചനം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം

രാജസ്ഥാനിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തും. മധ്യപ്രദേശിൽ കേവല ഭൂരിപക്ഷം നേടും. തെലങ്കാനയിൽ കോൺഗ്രസ്-ടിഡിപി സഖ്യം 64 സീറ്റുകളുമായി വ്യക്തമായ ഭൂരിപപക്ഷം നേടും. ഛത്തിസ്ഗഢിൽ പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കുമെനന്നും സർവേയിൽ പറയുന്നു

രാജസ്ഥാനിൽ ബിജെപി വെറും 46 സീറ്റുകളിലൊതുങ്ങുമ്പോൾ കോൺഗ്രസ് 145 സീറ്റുകൾ നേടും. മാധ്യപ്രദേശിൽ കോൺഗ്രസ് 116 സീറ്റുകൾ നേടുമ്പോൾ ബിജെപി 107 സീറ്റുകളിലൊതുങ്ങുമെന്നുാണ് പ്രവചനം. നവംബർ 12, ഡിസംബർ 7 തീയതികളിലാണ് മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, രാജസ്ഥാൻ, തെലങ്കാന, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *