മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അന്തരിച്ചു
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു.. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാകുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 5.05നായിരുന്നു വാജ്പേയിയുടെ അന്ത്യം. ജൂൺ 11നാണ് അദ്ദേഹത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പത് ആഴ്ചകളായി ചികിത്സയിലായിരുന്നു. മൂന്ന് തവണ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു വാജ്പേയി
ആർ എസ് എസിലൂടെയാണ് വാജ്പേയി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്. ജനസംഘം പ്രവർത്തകനായിരുന്നു ആദ്യം. പിന്നീട് ബിജെപി രൂപികരിച്ചപ്പോൾ അതിന്റെ ഭാഗമായി. മൊറാൾജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്
പത്ത് തവണ ലോക്സഭയിലും രണ്ട് തവണ രാജ്യസഭയിലും അംഗമായിരുന്നു. മികച്ച പ്രാസംഗികനായിരുന്നു. കവി, പ്രഭാഷകൻ എന്നീ നിലകളിലും ശ്രദ്ധ നേടി. രാജ്യം ഭാരതരത്ന നൽകി ആദരിച്ചിട്ടുണ്ട്