100 രൂപയുടെ പുതിയ നോട്ടുകൾ; എ ടി എമ്മുകൾ റീ കാലിബ്രേറ്റ് ചെയ്യാൻ 100 കോടി രൂപവേണ്ടിവരും

  • 45
    Shares

റിസർവ് ബാങ്ക് പുതിയ നൂറ് രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. സെപ്റ്റംബറിലാണ് പുതിയ നോട്ടുകൾ പുറത്തിറങ്ങുക. വയലറ്റ് നിറത്തിലെത്തുന്ന പുതിയ നോട്ടുകൾ ഇപ്പോൾ ബാങ്കുകൾക്ക് തലവേദനയായിരിക്കുകയാണ്. പുതിയ നോട്ടിന്റെ വലിപ്പത്തിന് അനുസരിച്ച് എ ടി എമ്മുകൾ റീ കാലിബ്രേറ്റ് ചെയ്യേണ്ടി വരുമെന്നത് ബാങ്കുകൾക്കും ജനങ്ങൾക്കും ഒരു പോലെ പ്രശ്‌നം സൃഷ്ടിക്കും.

240,000 എ ടി എമ്മുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇത് മുഴുവൻ റീ കാലിബ്രേറ്റ് ചെയ്യുന്നതിന് കുറഞ്ഞത് 100 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനു ഒരു വർഷം സമയവും വേണ്ടി വരും. ഇതിന്റെ സൈസ് നിലവിലുള്ള 100 രൂപ നോട്ടിനെക്കാൾ ചെറുതാണ്. 66 മില്ലി മീറ്റർ വീതയും 142 മില്ലി മീറ്റർ നീളവുമാണ് നോട്ടിന്റെ വലുപ്പം. എ ടി എമ്മിൽ ഇത് വയ്ക്കുന്നതിനും നോട്ടുകൾ ഡിറ്റെക്റ്റ് ചെയ്യുന്നതിനും മാറ്റം വരുത്തേണ്ടി വരുമെന്നതാണ് പ്രശ്‌നം.

നിലവിൽ നോട്ടുകൾ വയ്ക്കുന്നതിന് നാല് കസെറ്റുകൾ വീതമാണ് ഓരോ എ ടി എമ്മിലും ഉള്ളത്. നൂറിന്റെ മാത്രം രണ്ടു സൈസിലുള്ള നോട്ടുകൾ നിലവിൽ വരുന്നതോടെ രണ്ടു കസറ്റുകൾ അതിനായി മാത്രം വേണ്ടി വരും. ഇത് നോട്ടുകൾ സൂക്ഷിക്കുന്നതിനുള്ള എ ടി എമ്മിന്റെ കാപ്പാസിറ്റിയിൽ കുറവ് വരുത്തുമെന്ന് ടാറ്റ കമ്മ്യൂണികേഷൻസ് പേയ്മെന്റ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ സഞ്ജീവ് പട്ടേൽ പറഞ്ഞു. ദേവസിലെ സെക്യൂരിറ്റി പ്രസ്സിൽ പുതിയ നോട്ടിന്റെ അച്ചടി തുടങ്ങി കഴിഞ്ഞു. ഇത് ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മധ്യപ്രദേശിലെ ദേവാസിയിലെ സെക്യൂരിറ്റി പ്രസിലാണ് നോട്ടുകൾ അച്ചടിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽപ്പെട്ട റാണി കി വവ് എന്ന ചരിത്രസ്മാരകത്തിന്റെ ചിത്രം നോട്ടിൽ ആലേഖനം ചെയ്യും. പുതിയ നോട്ടുകൾ പുറത്തിറക്കിയാലും പഴയ നോട്ടുകൽ പിൻവലിക്കില്ലെന്ന് ആർ ബി ഐ അറിയിച്ചിട്ടുണ്ട്. നോട്ടുനിരോധനത്തിന് ശേഷം ആറാം തവണയാണ് റിസർവ് ബാങ്ക് നോട്ടുകൾ മാറ്റുന്നത്. നേരത്തെ 2000, 500, 200, 50,10 രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *