സൈനികനെ വധിച്ച തീവ്രവാദികളോട് പ്രതികാരം ചെയ്യണം; ഗൾഫ് ജോലി ഉപേക്ഷിച്ച് 50 പേർ സൈന്യത്തിൽ ചേരാനെത്തി

  • 198
    Shares

ജമ്മു കാശ്മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി വധിച്ച സൈനികന് വേണ്ടി പ്രതികാരം ചെയ്യാൻ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് 50 പേർ. ബന്ധുക്കളും സുഹൃത്തുക്കളുമായ അമ്പത് പേരാണ് ഔറംഗസേബ് എന്ന സൈനികന്റെ കൊലപാതകത്തിന് പ്രതികാരം ചോദിക്കാനായി നാട്ടിലെത്തിയത്

സൗദിയിലെ മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ചാണ് ഇവർ നാട്ടിലെത്തിയിരിക്കുന്നത്. സൈന്യത്തിലും പോലീസിലും ജോലി തേടി ഔറംഗസേബിന്റെ കൊലയാളികളോടുള്ള പ്രതികാരം ചെയ്യാനാണ് ഇവരുടെ നീക്കം

ജനുവരി 14നാണ് കാശ്മീരിലെ പുൽവാമയിൽ നിന്ന് ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി തീവ്രവാദികൾ കൊലപ്പെടുത്തിയത്. വാർത്ത അറിഞ്ഞതോടെ ജോലി ഉപേക്ഷിച്ച് തിരിച്ചുവരാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ജോലി ഉപേക്ഷിച്ച് തിരിച്ചുവരുന്നതിനായുള്ള എല്ലാ കടമകളും തീർത്ത ശേഷമാണ് അമ്പത് പേരും നാട്ടിലെത്തിയിരിക്കുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *