മധ്യസ്ഥത ഫലം കണ്ടില്ല; അയോധ്യ കേസിൽ ഓഗസ്റ്റ് 6 മുതൽ വാദം കേൾക്കും

അയോധ്യഭൂമി തർക്ക കേസിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ നീക്കങ്ങൾ പരാജയപ്പെട്ടതോടെ കോടതിയിൽ വീണ്ടും വാദം കേൾക്കാൻ തീരുമാനമായി. ഓഗസ്റ്റ് 6 മുതൽ ദിവസേന വാദം കേൾക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീരുമാനിച്ചത്.

ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥ സമിതി വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ആറാം തീയതി മുതൽ ദിവസേന വാദം കേൾക്കാൻ തീരുമാനമായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വാദം കേൾക്കുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *