അയോധ്യ കേസിലെ വാദം ഒക്ടോബർ 18 ഓടെ പൂർത്തിയാകുമെന്ന് സുപ്രീം കോടതി; വിധി നവംബർ 17ന് ഉണ്ടായേക്കും

അയോധ്യ കേസിലെ വാദം കേൾക്കൽ ഒക്ടോബർ 18 ഓടെ പൂർത്തിയാകുമെന്ന് സുപ്രീം കോടതി. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് ഒക്ടോബർ 18 ഓടെ വാദം കേൾക്കൽ പൂർത്തിയാകുമെന്ന് അറിയിച്ചത്.

ആവശ്യം വരികയാണെങ്കിൽ ശനിയാഴ്ചകളിലും ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ അധിക സമയവും വാദം കേൾക്കാൻ തയ്യാറാണെന്ന് രഞ്ജൻ ഗോഗോയി അറിയിച്ചു. കേസിൽ മധ്യസ്ഥ ചർച്ചകളും തുടരാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മധ്യസ്ഥ ശ്രമങ്ങളിലൂടെ സൗഹാർദപരമായ തീരുമാനത്തിലെത്താൻ സാധിച്ചാൽ അക്കാര്യം സുപ്രീം കോടതിയെ അറിയിക്കാമെന്നും ഭരണഘടനാ ബഞ്ച് പറഞ്ഞു. നവംബർ 17നോ അതിന് മുമ്പുള്ള ദിവസങ്ങളിലെ കേസിന്റെ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവംബർ 17നാണ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ഗോഗോയി വിരമിക്കുന്നത്. ഇതിന് മുമ്പ് വിധി വന്നില്ലെങ്കിൽ പുതിയ ബഞ്ച് കേസിൽ വാദം ആദ്യം മുതൽ കേൾക്കേണ്ടി വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *