അയോധ്യ കേസിൽ നാലാഴ്ചക്കുള്ളിൽ വിധി പറയുന്നത് അത്ഭുതകരമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

അയോധ്യ കേസിൽ നാലാഴ്ചക്കുള്ളിൽ വിധി പറയാൻ കഴിയുമെങ്കിൽ അത് അത്ഭുതകരമായിരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. കേസിലെ വാദം ഒക്ടോബർ 18ന് മുമ്പ് പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഒരു ദിവസം പോലും വാദം കേൾക്കൽ നീട്ടിവെക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്

നവംബർ 17നാണ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും രഞ്ജൻ ഗോഗോയി വിരമിക്കുന്നത്. ഒക്ടോബർ 18ന് വാദം പൂർത്തിയായാൽ വിധിയെഴുതാനായി ഒരു മാസമാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് ലഭിക്കുക. നൂറുകണക്കിന് രേഖകളാണ് ബഞ്ചിന് കേസിലെ കക്ഷികൾ കൈമാറുന്നത്. ഈ സാഹചര്യത്തിലാണ് വിധി നാലാഴ്ചക്കുള്ളിൽ പ്രസ്താവിക്കുന്നത് അത്ഭുതകരമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്

തിങ്കളാഴ്ച തുടങ്ങി വെള്ളിയാഴ്ച വരെ ആഴ്ചയിലെ അഞ്ച് ദിവസവും അയോധ്യ കേസിൽ വാദം കേൾക്കുന്നുണ്ട്. ദിവസം അഞ്ച് മണി വരെയാണ് വാദം കേൾക്കൽ നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *