അയോധ്യ കേസിൽ ഉടൻ വാദം കേൾക്കില്ലെന്ന് സുപ്രീം കോടതി; ഹിന്ദുമഹാസഭയുടെ ഹർജി തള്ളി

  • 8
    Shares

അയോധ്യ കേസിൽ ഉടൻ വാദം കേൾക്കണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ജനുവരിയിൽ മാത്രമേ വാദം കേൾക്കുവെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിക്കുന്ന തീയതിയും ബഞ്ചും ജനുവരി ആദ്യവാരം തീരുമാനിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അറിയിച്ചത്.

എന്നാൽ ഇതിനെതിരെയാണ് ഹിന്ദു മഹാസഭ ഹർജി നൽകിയത്. കേസ് വേഗം പരിഗണിക്കണമെന്നതായിരുന്നു ആവശ്യം. നിലവിൽ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ അടക്കം 16 ഹർജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *