അയോധ്യയിൽ മധ്യസ്ഥ ചർച്ചകൾ പരാജയമെന്ന് സൂചന; സമിതിയുടെ റിപ്പോർട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അയോധ്യ കേസിൽ മൂന്നംഗ മധ്യസ്ഥ സമിതി സമർപ്പിച്ച റിപ്പോർട്ട് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തർക്കത്തിൽ ഉൾപ്പെട്ട കക്ഷികൾ തമ്മിൽ യോജിപ്പിലേക്ക് എത്തിക്കാൻ സമിതിക്കായിട്ടില്ലെന്നാണ് സൂചന. വ്യാഴാഴ്ചയാണ് സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയത്.

ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് പരിഗണിക്കുക. അയോധ്യക്കേസിൽ കോടതിക്ക് പുറത്ത് ഒത്തുത്തീർപ്പിനുള്ള സാധ്യത തേടിയാണ് മധ്യസ്ഥ സമിതിയെ മാർച്ചിൽ നിയമിച്ചത്. നാലര മാസത്തിന് ശേഷമാണ് സമിതി റിപ്പോർട്ട് നൽകുന്നത്.

ജസ്റ്റിസ് ഖലീഫുള്ള, യോഗ ട്രെയ്‌നർ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലുള്ളത് ചർച്ച പരാജയപ്പെട്ടെന്ന് മധ്യസ്ഥ സമിതി അംഗീകരിക്കുകയാണെങ്കിൽ കേസിൽ വാദം തുടരാനാകും സുപ്രീം കോടതി ഉത്തരവിടുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *