അയോധ്യ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ നിന്ന് ജസ്റ്റിസ് യു യു ലളിത് പിൻമാറി; പിൻമാറ്റം സുന്നി വഖഫ് ബോർഡ് പരാതിയെ തുടർന്ന്

  • 5
    Shares

അയോധ്യ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ നിന്നും ജസ്റ്റിസ് യു യു ലളിത് പിൻമാറി. ഇതോടെ കേസ് പരിഗണിക്കുന്നത് ജനുവരി 29ലേക്ക് മാറ്റി. സുന്നി വഖഫ് ബോർഡിന്റെ പരാതിയെ തുടർന്നാണ് ജസ്റ്റിസ് ലളിതിന്റെ പിൻമാറ്റം. യു യു ലളിത് നേരത്തെ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിന് വേണ്ടി കേസിൽ ഹാജരായിട്ടുണ്ട്. സുന്നി വഖഫ് ബോർഡ് ഇത് ചൂണ്ടിക്കാണിച്ചതോടെയാണ് പിൻമാറ്റം

ഭരണഘടനാ ബഞ്ചിൽ പുതിയ ജഡ്ജിയെ ഉൾപ്പെടുത്തിയ ശേഷം മാത്രമേ ഇനി കേസ് പരിഗണിക്കാനാകു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ആർ വി രമണ, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങൾ


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *