അയോധ്യ തർക്കം: മധ്യസ്ഥത വേണമോയെന്ന കാര്യത്തിൽ സുപ്രീം കോടതി വിധി ഇന്ന്

Loading...
  • 10
    Shares

അയോധ്യ ഭൂമി തർക്കത്തിൽ പരിഹാരത്തിനായി കോടതി നിരീക്ഷണത്തിൽ മധ്യസ്ഥത വേണമോയെന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.

കക്ഷികൾക്ക് മധ്യസ്ഥരെ നിർദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. കോടതിയുടെ നിർദേശത്തെ തുടർന്ന് കക്ഷികൾ മധ്യസ്ഥ ചർച്ചകൾക്കുള്ള പാനൽ നിർദേശിച്ചിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് കഹാർ, എ കെ പട്‌നായിക് എന്നിവരുടെ പേരുകളാണ് ഹിന്ദുമഹാസഭ നിർദേശിച്ചത്.

ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, എ കെ പട്‌നായിക്, ജി എസ് സിംഗ് വി എന്നിവരുടെ പേരുകളാണ് നിർമോഹി അഖാഡ മുന്നോട്ടുവെച്ചത്. മധ്യസ്ഥ നീക്കത്തോട് യോജിപ്പാണെന്ന് മുസ്ലിം സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാമക്ഷേത്രം നിർമിക്കുന്നതിൽ കുറഞ്ഞ ഒത്തുതീർപ്പില്ലെന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *