ഡിഎംകെയിൽ തിരിച്ചെടുത്താൽ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് അഴഗിരി
ഡിഎംകെയിൽ തിരിച്ചെടുത്താൻ എംകെ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് കരുണാനിധിയുടെ മകനും സ്റ്റാലിന്റെ സഹോദരനുമായ എംകെ അഴഗിരി. തിരിച്ചെടുത്തില്ലെങ്കിൽ തന്നെ പിന്തുണക്കുന്നവരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അഴിഗിരി പറഞ്ഞു.
ഡിഎംകെയുടെ അധ്യക്ഷനായി സ്റ്റാലിൻ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. പാർട്ടിയിലെ മക്കൾപോര് വർധിച്ചതിനെ തുടർന്ന് 2014ൽ കരുണാനിധി അഴഗിരിയെ ഡിഎംകെയിൽ നിന്ന് പുറത്താക്കുകയായിരുന്നു. കരുണാനിധിയുടെ മരണശേഷം പാർട്ടി പിടിച്ചെടുക്കാൻ അഴഗിരി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
സ്റ്റാലിൻ അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ അഴഗിരിക്കുള്ള പിന്തുണ പാർട്ടിയിലും കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം കരുണാനിധിയുടെ സ്മരണാർഥം സെപ്റ്റംബർ 5ന് മൗനറാലി നടത്താനൊരുങ്ങുകയാണ് അഴഗിരി. ശക്തി തെളിയിക്കാനുള്ള അവസരമായാണ് അഴഗിരി ഇതിനെ കാണുന്നത്