ആര്‍ക്കിയോളജി വകുപ്പ് കള്ളം പറഞ്ഞു; ബാബറി മസ്ജിദ് നിന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നില്ല: പുരാവസ്തു ഗവേഷകരുടെ വെളിപ്പെടുത്തല്‍

  • 50
    Shares

സംഘപരിവാര്‍ തകര്‍ത്ത ബാബറി മസ്ജിദിന് കീഴില്‍ ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കാര്‍ഡ് ഇറക്കി കളിക്കുന്നതിനായി പുരാവസ്തു വകുപ്പ് രാജ്യത്തോട് കള്ളം പറയുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പള്ളി നിന്ന സ്ഥലത്ത് നടന്ന ഖനനത്തില്‍ പങ്കെടുത്ത സുപ്രിയ വര്‍മയും ജയാ മേനോനുമാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ ഖനനത്തിലൂടെ കണ്ടെത്തിയതായി പുരാവസ്തു വകുപ്പ് അലഹബാദ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് കള്ളമാണെന്ന് ഗവേഷകര്‍ പറയുന്നു. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ആദ്യമേ നിശ്ചയിച്ച ഫലമാണ് പുരാവസ്തു വകുപ്പ് കോടതയില്‍ പറഞ്ഞത്.

2003 ആഗസ്റ്റിലാണ് പുരാവസ്തു വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിര്‍ണായക തെളിവായി കോടതി ഇതിനെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഖനനത്തില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്ന് ജയയും സുപ്രിയയും പറയുന്നു. മുസ്ലിം പള്ളിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്.

പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍, 50 തൂണുകള്‍ നില്‍ക്കുന്ന അടിത്തറ, വാസ്തുവിദ്യ എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് ബാബറി പള്ളിക്ക് താഴെ പള്ളിയാണ് ഉണ്ടായിരുന്നത് എന്നതിന് തെളിവായി ഡോ. ജയാ മേനോനും ഡോ. സുപ്രിയാ മേനോനും ചൂണ്ടിക്കാണിക്കുന്നത്. പടിഞ്ഞാറന്‍ മതില്‍ നിസ്‌കാരത്തിന് മുഖം തിരിച്ചു നില്‍ക്കുന്ന സ്ഥലത്തിന് വേണ്ടി നിര്‍മിച്ചതാണ്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *