ഇത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള യുദ്ധക്കൊതി; ബാലാക്കോട്ട് ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്ന് മമതാ ബാനർജി

  • 40
    Shares

പാക് അധീന കാശ്മീരിലെ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന്റെ വിശദാംശങ്ങൾ പ്രതിപക്ഷത്തെ അറിയിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് മോദിക്ക് അറിയാമായിരുന്നു. എന്നാൽ രാഷ്ട്രീയം കളിക്കുന്നതിനായി സൈനികരെ കൊലക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു

ഇന്റലിജൻസ് വിവരം നൽകിയിട്ടും സൈനികരെ രക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ സർക്കാർ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് മമത ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുദ്ധക്കൊതി ഉണ്ടാക്കിയെടുക്കാനാണ് സർക്കാർ ശ്രമിച്ചത്. മോദി-ഷാ സഹോദരൻമാരാണ് സർക്കാരിനെ നയിക്കുന്നത്. നിരവധി നിരപരാധികളുടെ രക്തം പുരണ്ട കൈകളാണ് അവരുടേതെന്നും മമത പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *