വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ നാല് കെട്ടിടങ്ങൾ തകർന്നതായി സ്ഥിരീകരണം

Loading...
  • 62
    Shares

പാക് അധീന കാശ്മീരിലെ ബാലാകോട്ടിൽ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ നാല് കെട്ടിടങ്ങൾ തകർന്നതായി ഔദ്യോഗിക സ്ഥിരീകരണം. റഡാറിൽ ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള വിലയിരുത്തലുകൾ തീർത്തും ഊഹാപോഹങ്ങളാണെന്നും ഔദ്യോഗികകേന്ദ്രങ്ങൾ വ്യക്തമാക്കി.

മിന്നലാക്രമണത്തിൽ നാല് കെട്ടിടങ്ങൾ തകർന്നതിന്റെ ചിത്രങ്ങളും തെളിവുകളും ഉദ്യോഗസ്ഥരുടെ പക്കലുണ്ടെന്നാണ് പറയുന്നത്. ജെയ്‌ഷെ മുഹമ്മദ് നടത്തുന്ന മദ്രസ കെട്ടിടങ്ങളാണ് തകർന്നത്. എന്നാൽ പാക്കിസ്ഥാൻ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

മസൂദ് അസറിന്റെ അഥിതി കേന്ദ്രം, പരിശീലനം നടത്തുന്നവർക്ക് താമസിക്കാനുള്ള കെട്ടിം, വിദ്യാർഥികൾക്കുള്ള കെട്ടിടം, മദ്രസ കെട്ടിടം എന്നീ നാല് കെട്ടിടങ്ങളാണ് തകർന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ചിത്രങ്ങൾ പുറത്തുവിടണമോയെന്നത് തീരുമാനിക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്നും ഇവർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *