ബംഗാളിൽ മൂന്ന് വർഷമായി തൃണമൂൽ കയ്യടക്കി വെച്ചിരുന്ന പാർട്ടി ഓഫീസ് സിപിഎം തിരിച്ചുപിടിച്ചു
ബംഗാളിൽ മൂന്ന് വർഷമായി തൃണമൂൽ കോൺഗ്രസ് കയ്യടക്കി വെച്ചിരുന്ന സിപിഎം സോണൽ കമ്മിറ്റി ഓഫീസ് തിരിച്ചുപിടിച്ചു. ബാങ്കുറ ജില്ലയിൽ രജത്പൂർ സോണൽ ഓഫീസാണ് തിരിച്ചുപിടിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗൗതം ഘോഷിന്റെ നേതൃത്വത്തിലാണ് ഓഫീസ് തിരിച്ചെടുത്തത്.
2016 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂലുകാർ ബലമായി ഓഫീസ് കയ്യേറുകയായിരുന്നു. കുക്കൂട്ടിയ, സത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസുകളും നിരവധി ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും സിപിഎം തിരിച്ചുപിടിച്ചു. ഇവയെല്ലാം തൃണമൂൽ പ്രവർത്തകർ കയ്യടക്കി വെച്ചിരുന്നതായിരുന്നു.