ബംഗളൂരുവിലെ പതിനായിരത്തോളം വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ 15 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും

ബംഗളൂരുവിലെ വ്യവസായിക മേഖല വൻതകർച്ചയിലേക്ക്. പതിനായിരത്തിലധികം വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ ഇവിടം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ 15 ലക്ഷം തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെടുക

പീനിയ വ്യവസായ മേഖലയിൽ 80കളുടെ തുടക്കത്തോടെയാണ് പലരും തൊഴിൽ അന്വേഷിച്ച് എത്തിത്തുടങ്ങിയത്. ചെറുതും വലുതുമായ നിരവധി വ്യവസായ സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഇവിടുത്തെ സ്ഥാപനങ്ങൾക്ക് 70 ശതമാനത്തോളം വരുമാനം നഷ്ടമായതായാണ് കണക്ക്.

വലിയ സ്ഥാപനങ്ങളുടെ വിൽപ്പന 60 ശതമാനം വരെ നഷ്ടപ്പെട്ടപ്പോൾ ചെറുകിട സ്ഥാപനങ്ങളിൽ തകർച്ച 90 ശതമാനത്തോളമാണ്. നാല് മാസം മുമ്പ് 15 ലക്ഷം രൂപ വരെ മാസക്കച്ചവടമുണ്ടായിരുന്നയിടത്ത് 3 ലക്ഷം രൂപയാണ് കഴിഞ്ഞ മാസങ്ങളിലെ കച്ചവടം.

ആറ് മണിക്കൂർ തൊഴിലാണ് ഒരു തൊഴിലാളിക്ക് ഇപ്പോൾ ലഭിക്കുന്നത്. ശനിയാഴ്ച, ഞായറാഴ്ച നിർബന്ധിത അവധിദിനങ്ങളാക്കി. ആയിരക്കണക്കിന് കുടുംബങ്ങളാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *