മൂന്ന് കോടിയുടെ നിരോധിത നോട്ടുകളുമായി ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ
മൂന്ന് കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ. സൂറത്തിലാണ് സംഭവം. പോലീസിന്റെ പതിവ് വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.
വാഹനത്തിൽ നിന്ന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും കൂടുതൽ പരിശോധന നടത്തുകയുമായിരുന്നു. തുടർന്നാണ് മൂന്ന് കോടിയലധികം രൂപയുള്ളതായി കണ്ടെത്തിയത്.