ആഭ്യന്തരമന്ത്രിയായാൽ ബുദ്ധിജീവികളെ വെടിവെച്ചു കൊല്ലുമെന്ന് ബിജെപി നേതാവ്

Loading...
  • 15
    Shares

താനാണ് ആഭ്യന്തര മന്ത്രിയെങ്കിൽ ബുദ്ധിജീവികളെ വെടിവെച്ച് കൊല്ലാൻ ഉത്തരവിടുമായിരുന്നുവെന്ന് കർണാടകയിൽ നിന്നുള്ള ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്‌നാൽ. വിജയപുരയിൽ സംഘടിപ്പിച്ച കാർഗിൽ വിജയ് ദിവസ് പരിപാടിയിൽ സംസാരിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

ബുദ്ധിജീവികൾ ജീവിക്കുന്നത് ഈ രാജ്യത്തിനാണ്. നമ്മുടെ വായു ശ്വസിക്കുകയും നമ്മുടെ വെള്ളം കുടിക്കുകയും ചെയ്യുന്നു. എന്നിട്ടും അവർ പട്ടാളത്തിനെതിരെ മുദ്രാവാക്യം വിളിക്കും. ബുദ്ധിജീവികളിൽ നിന്നും മതേതരവാദികളിൽ നിന്നും രാജ്യം വലിയ ഭീഷണി നേരിട്ടു കൊണ്ടിരക്കുകയാണെന്നും ബിജെപിയുടെ നേതാവ് പറഞ്ഞു

മണ്ടത്തരം വിളമ്പിയ നേതാവിനെ ബിജെപി പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ജെഡിഎസും രംഗത്ത് എത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഹിന്ദുക്കൾക്ക് വേണ്ടിയാകണം, അല്ലാതെ മുസ്ലിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കരുതെന്ന് കഴിഞ്ഞ മാസം ഇതേ ബിജെപി നേതാവ് പറഞ്ഞിരുന്നു. വാജ്‌പേയി സർക്കാരിൽ കേന്ദ്ര സഹമന്ത്രി പദം അനുഭവിച്ചയാളാണ് ബസനഗൗഡ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *