അതിരുവിട്ടാൽ ബഷ്റാതിന്റെ ഗതി വരും; മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്
കാശ്മീരിലെ മാധ്യമപ്രവർത്തകർക്ക് ഭീഷണിയുമായി ബിജെപി നേതാവ് ചൗധരി ലാൽ സിംഗ്. കത്തുവ കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ അതിര് വിടരുതെന്നായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. അതിര് വിട്ടാൽ ബഷ്റാതിന്റെ ഗതി നിങ്ങൾക്ക് വരുമെന്നും നേതാവ് ഭീഷണി മുഴക്കി. റൈസിംഗ് കാശ്മീർ എഡിറ്ററായിരുന്ന ഷുജാത് ബുഖാരിയുടെ സഹോദരനായിരുന്നു ബഷ്റാത് ബുഖാരി. ഇയാളെ അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു
മാധ്യമപ്രവർത്തനത്തിൽ അതിർ വരമ്പ് ആവശ്യമാണ്. എന്നാൽ മാത്രമേ സൗഹാർദപരമായി മുന്നോട്ടുപോകാൻ സാധിക്കു. ബഷ്റാതിന് സംഭവിച്ചതു പോലെ സംഭവിക്കേണ്ടവരല്ല നിങ്ങൾ എന്നും ചൗധരി പറഞ്ഞു
പിഡിപി-ബിജെപി സർക്കാരിൽ വനംവകുപ്പ് മന്ത്രിയായിരുന്നു ചൗധരി. കത്തുവ കേസിൽ പ്രതികളായ സംഘ്പരിവാറുകാർക്ക് വേണ്ടി പ്രകടനം നടത്തിയയാളാണ് ഈ ബിജെപി നേതാവ്. സംഭവം പുറംലോകമറിഞ്ഞതോടെ ഇയാളെക്കൊണ്ട് ബിജെപി നേതൃത്വം രാജിവെപ്പിക്കുകയായിരുന്നു