കർണാടകയിൽ ബീഫ് നിരോധിക്കാനൊരുങ്ങി ബിജെപി സർക്കാർ

കർണാടകയിൽ ബീഫ് നിരോധിക്കാനൊരുങ്ങി ബിജെപി സർക്കാർ. ബീഫ് കൈവശം വെക്കുന്നതിനും വിൽക്കുന്നതിനും വിലക്ക് ഏർപ്പെടാത്താനാണ് നീക്കം. ഇതുസംബന്ധിച്ച നിവേദനം ലഭിച്ചിട്ടുണ്ടെന്നും സർക്കാർ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കർണാടക ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി സി ടി രവി പറഞ്ഞു

ഗോ സംരക്ഷണ സെല്ലാണ് ബീഫ് നിരോധനം ആവശ്യപ്പെട്ട് നിവേദനം നൽകിയതെന്ന് മന്ത്രി പറഞ്ഞു. ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും രവി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഗോ സംരക്ഷണ സെൽ മുഖ്യമന്ത്രി യെദ്യൂരപ്പക്ക് നിവേദനം നൽകിയത്.

1964 മുതൽ കർണാടകയിൽ പശു കശാപ്പ് ഭാഗികമായി നിരോധിച്ചിരുന്നു. 2010ൽ കാളകളെയും പോത്തിനെയും അറക്കുന്നത് കൂടി തടയാൻ ബിജെപി ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ 2013ൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ബിൽ ഉപേക്ഷിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *