ബീഫ് സൂപ്പ് കഴിച്ച ചിത്രം പങ്കുവെച്ച യുവാവിന് മർദനം; ഐക്യദാർഢ്യം പ്രകടിപ്പിച്ച ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്തു

ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് സംഘപരിവാർ ആക്രമിച്ച യുവാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പോസ്റ്റിട്ട ആക്ടിവിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ദ്രാവിഡർ വിടുതലൈ കഴകം പ്രവർത്തകൻ രത്‌നാപുരി സ്വദേശി നിർമൽ കുമാറിനെയാണ് മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ആക്രമണമേറ്റ യുവാവിന് പിന്തുണ അർപ്പിച്ചും യുവാവിനെ ആക്രമിച്ച ഹിന്ദു തീവ്രവാദി സംഘടനാ നേതാവ് അർജുൻ സമ്പത്തിനെ വിമർശിച്ചുമാണ് നിർമൽകുമാർ പോസ്റ്റിട്ടത്. ഞാനും ബീഫ് കഴിക്കുകയാണ്. ബീഫ് കഴിക്കുന്നവരെ നിങ്ങൾ കൊല്ലുമോ ഹിന്ദു മതഭ്രാന്താ എന്നായിരുന്നു നിർമൽ കുമാറിന്റെ പോസ്റ്റ്

കോടതിയിൽ ഹാജരാക്കിയ നിർമലിനെ ആഗസ്റ്റ് 9 വരെ റിമാൻഡ് ചെയ്തു. ജൂലൈ 21ന് ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത യുവാവിനെയാണ് ഹിന്ദു തീവ്രവാദിയായ അർജുൻ സമ്പത്തും സംഘവും ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *