ബീഫിന്റെ പേരിൽ കൊല നടത്തിയവർക്ക് കേന്ദ്രമന്ത്രിയുടെ വക മാലയിട്ട് സ്വീകരണം

Loading...
  • 9
    Shares

ജാർഖണ്ഡിലെ രാംഗഢിൽ ബീഫ് കടത്തിയെന്നാരോപിച്ച് നടന്ന ആൾക്കൂട്ട കൊലപാതകത്തിലെ പ്രതികൾക്ക് കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ സ്വീകരണം. ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയ എട്ട് പ്രതികൾക്കാണ് കേന്ദ്രമന്ത്രി ജയന്ത് സിൻഹയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്

എട്ട് പ്രതികളെയും മന്ത്രി മാലയിട്ട് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ 29നാണ് അലിമുദ്ദീൻ അൻസാരിയെന്നയാളെ സംഘം ക്രൂരമായി മർദിച്ച് കൊന്നത്. ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകം. ബിജെപി, എബിവിപി, ബജ്‌റംഗ്ദൾ എന്നീ സംഘ്പരിവാർ ക്രിമിനൽ സംഘമാണ് കൊലപാതകം നടത്തിയത്.

കേസിൽ ബിജെപി നേതാവ് നിത്യാനന്ദ മഹാതോയടക്കം 11 പേർ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അൻസാരിയുടെ ഭാര്യ വ്യക്തമാക്കിയിയിട്ടുണ്ട്. മന്ത്രിയുടെ നടപടിക്കെതിരെ കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *