ബംഗാളിൽ തൃണമൂൽ, സിപിഎം, കോൺഗ്രസ് പാർട്ടികളിൽ നിന്നായി 107 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് മുകുൾ റോയി

ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നടക്കം 107 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് മുകുൾ റോയി. തൃണമൂൽ കോൺഗ്രസ്, സിപിഎം, കോൺഗ്രസ് എന്നീ പാർട്ടികളിൽ നിന്നുള്ള എംഎൽഎമാരാണ് ഇവർ. കൊൽക്കത്തയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുകുൾ റോയി ഇക്കാര്യം പറഞ്ഞത്.

ബിജെപിയിൽ ചേരാനൊരുങ്ങുന്ന എംഎൽഎമാരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് മുകുൾ റോയി പറഞ്ഞു. നിലവിൽ തൃണമൂൽ കോൺഗ്രസിന് 207 എംഎൽഎമാരും കോൺഗ്രസിന് 43 പേരും സിപിഎമ്മിന് 23 എംഎൽഎമാരുമുണ്ട്. ബിജെപിക്ക് 12 എംഎൽഎമാരാണ് സംസ്ഥാനത്തുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *