ബംഗാളിൽ പ്രചാരണം ഒരു ദിവസം മുമ്പേ അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു; ആഭ്യന്തര സെക്രട്ടറിയെ നീക്കം ചെയ്തു, അസാധാരണ നീക്കങ്ങൾ

ബംഗാളിൽ ഒരു ദിവസം മുമ്പേ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഏഴാം ഘട്ടത്തിലേക്കുള്ള ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണമാണ് സംഘർഷ സാധ്യത കണക്കിലെടുത്ത് അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. ഇന്ന് രാത്രി 10 മണിയോടെ പരസ്യപ്രചാരണം അവസാനിപ്പിക്കാനാണ് നിർദേശം

17നായിരുന്നു പരസ്യ പ്രചാരണം അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ 16ന് രാത്രി 10 മണി വരെയാണ് കമ്മീഷൻ അനുവദിച്ച സമയം. ഭരണഘടനയുടെ 324ാം അനുച്ഛേദം അനുസരിച്ചാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് പ്രചാരണ ദിവസം വെട്ടിക്കുറക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിന് ആഭ്യന്തര സെക്രട്ടറി അത്രി ഭട്ടാചാര്യയെ കമ്മീഷൻ നീക്കം ചെയ്തു. കൂടാതെ കൊൽക്കത്ത മുൻ കമ്മീഷണറും നിലവിൽ സിഐഡി എഡിജിയുമായ രാജീവ് കുമാറിനെയും നീക്കം ചെയ്തിട്ടുണ്ട്. ഇവരുടെ ചുമതല ചീഫ് സെക്രട്ടറി കൈകാര്യം ചെയ്യും. രാജീവ് കുമാറിനോട് ഇന്ന് രാവിലെ 10 മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

അമിത് ഷായുടെ റോഡ് റാലിക്കിടെ ബിജെപി പ്രവർത്തകർ അക്രമം അഴിച്ചുവിടുകയും ഇതിനെ തൃണമൂൽ പ്രവർത്തകർ പ്രതിരോധിക്കുകയുമായിരുന്നു. തുടർന്ന് വലിയ അക്രമ സംഭവങ്ങളാണ് നടന്നത്. ഇതേ തുടർന്നാണ് കമ്മീഷന്റെ ഇടപെടൽ


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *