പട്ടിയെ തല്ലി കൊല്ലുന്നത് പോലെ കൊല്ലും; തൃണമൂൽ പ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാർഥി

തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വധഭീഷണി ഉയർത്തി ബംഗാളിലെ ബിജെപി സ്ഥാനാർഥി ഭാരതി ഘോഷ്. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഇനിയുമിത് തുടർന്നാൽ പട്ടികളെ തല്ലി കൊല്ലുന്നത് പോലെ കൊല്ലും എന്നായിരുന്നു ബിജെപി സ്ഥാനാർഥിയുടെ ഭീഷണി

മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയാണ് ഭാരതി ഘോഷ്. മമതാ ബാനർജിയുടെ അടുത്തയാളായിരുന്ന ഭാരതി ചില പ്രശ്‌നങ്ങളെ തുടർന്ന് ഐപിഎസ് രാജിവെക്കുകയും ബിജെപിയിൽ ചേരുകയുമായിരുന്നു.

നിങ്ങൾക്കെതിരെ സംസാരിക്കാൻ എന്റെ വാ തുറപ്പിക്കാൻ നിൽക്കരുതെന്നായിരുന്നു ഭാരതിക്ക് മമതാ ബാനർജിയുടെ മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *