ബിജെപി സ്ഥാനാർഥി ഭാരതി ഘോഷിന്റെ കാറിൽ നിന്നും 1.13 ലക്ഷം രൂപ പിടികൂടി; സ്ഥാനാർഥിയെ കസ്റ്റഡിയിലെടുത്തു

പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാർഥി ഭാരതി ഘോഷിന്റെ കാറിൽ നിന്നും 1.13 ലക്ഷം രൂപ പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രാത്രി പതിനൊന്ന് മണിയോടെ ഭാരതി ഘോഷ് സഞ്ചരിക്കുകയായിരുന്ന കാർ മിഡ്‌നാപൂർ മേഖലയിൽ വെച്ച് പോലീസ് പരിശോധിക്കുകയായിരുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയാണ് ഭാരതി ഘോഷ്

ഭാരതി ഘോഷ് പണം കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാർ പരിശോധിച്ചതെന്ന് പോലീസ് അറിയിച്ചു. പണത്തിന്റെ സോഴ്‌സ് വെളിപ്പെടുത്താൻ സ്ഥാനാർഥിക്ക് സാധിക്കാതെ വന്നതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെയാണ് ഭാരതി ഘോഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് 1.13 ലക്ഷം രൂപയുമായി കാറിൽ സഞ്ചരിച്ചതെന്നാണ് ബിജെപി സ്ഥാനാർഥി പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *