വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവാവ് മോഡലിനെ ബന്ദിയാക്കി; അനുനയ ശ്രമങ്ങളുമായി പോലീസ്

  • 12
    Shares

ഭോപ്പാലിൽ യുവാവ് വനിതാ മോഡലിനെ ഫ്‌ളാറ്റിനുള്ളിൽ ബന്ദിയാക്കി. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുവാവ് മുപ്പതുകാരിയായ മോഡലിനെ അവരുടെ തന്നെ ഫ്‌ളാറ്റിൽ ബന്ദിയാക്കിയത്. മോഡലിന്റെ ഫ്‌ളാറ്റിലെത്തിയ യുവാവ് തോക്കു ചൂണ്ടി ഇവരെ ബന്ദിയാക്കുകയായിരുന്നു. ഉത്തർ പ്രദേശ് സ്വദേശിയായ രോഹിതാണ് യുവതിയെ ബന്ദിയാക്കിയത്.

യുവതിയെ താൻ പ്രണയിക്കുന്നുണ്ടെന്നും വിവാഹം ചെയ്യണമെന്നുമാണ് യുവാവിന്റെ ആവശ്യം. തിരിച്ചും പ്രണയിക്കാമെന്ന് സമ്മതിച്ചാൽ മാത്രമേ ഇവരെ സ്വതന്ത്രയാക്കുവെന്ന നിലപാടിലാണ് ഇയാൾ. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും യുവതി തോക്കിൻമുനയിൽ ആയതിനാൽ അകത്ത് കടക്കാനായില്ല.

യുവതിയുടെ മാതാപിതാക്കളും ഫ്‌ളാറ്റിനുള്ളിൽ ഉള്ളതായി സൂചനയുണ്ട്. യുവതി രക്തത്തിൽ കുളിച്ച നിലയിലാണെന്നും യുവാവ് തന്നെയും ആക്രമിക്കാൻ ശ്രമിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ ജി എസ് രാജ്പുത് പറഞ്ഞു. യുവാവിനെ അനുനയിപ്പിച്ച് യുവതിയെ സ്വതന്ത്രയാക്കാനുള്ള നീക്കത്തിലാണ് പോലീസ്. രോഹിതിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് സ്ഥലത്ത് എത്തിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *