എട്ട് സിമി പ്രവർത്തകരെ വെടിവെച്ചു കൊന്നത് ഉചിതമായ നടപടിയെന്ന് ജുഡീഷ്യൽ റിപ്പോർട്ട്

ഭോപ്പാലിൽ ജയിൽ ചാടിയ എട്ട് സിമി പ്രവർത്തകരെ വെടിവെച്ച് കൊന്ന പോലീസ് നടപടി ഉചിതമായതെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. 2016 ഒക്ടോബർ 31നാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടതായി ആരോപിച്ച് എട്ട് സിമി പ്രവർത്തകരെ കൊലപ്പെടുത്തിയത്.

ഹൈക്കോടതി റിട്ട. ജഡ്ജി എസ് കെ പാണ്ഡെയാണ് റിപ്പോർട്ട് കഴിഞ്ഞ വർഷം സമർപ്പിച്ചത്. ഇന്നാണ് സർക്കാർ റിപ്പോർട്ട് നിയമസഭയിൽ വെച്ചത്. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ജയിൽ ചാടിയവർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇതാണ് തിരിച്ചു വെടിവെക്കാൻ നിർബന്ധിതരായതെന്നും റിപ്പോർട്ടിൽ പറയുന്നു

വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന നിരവധി കേസുകളിൽ വിചാരണ നേരിട്ടവരാണ് ജയിൽ ചാടിയതെന്ന് റിപ്പോർട്ടിൽ കമ്മീഷൻ പറയുന്നു. ജയിൽ ഗാർഡുമാരെ ആക്രമിച്ച ശേഷമാണ് ഇവർ തടവു ചാടിയത്. എന്നാൽ തടവറ ഭേദിക്കാൻ ഇവർക്ക് താക്കോൽ എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *