110 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി

Loading...
  • 73
    Shares

ബീഹാറിലെ മുൻഗർ ജില്ലയിൽ 110 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണ മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി. ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ വിദഗ്ധ ചികിത്സക്കായി പട്‌നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കളിക്കുന്നതിനിടെയാണ് വീടിന് പുറകിലുള്ള പണി തീരാത്ത കുഴൽക്കിണറിലേക്ക് കുട്ടി വീണത്. കുഴൽക്കിണറിൽ നിന്ന് അൽപ്പം മാറി മറ്റൊരു വലിയ കുഴി കുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുരന്തനിവാരണ സേനയും അഗ്നിരക്ഷാ സേനയും സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനം.

കുട്ടി കിണറിലുള്ള ഇരുമ്പ് കമ്പിയിൽ തങ്ങി നിൽക്കുകയായിരുന്നു. കൂടുതൽ താഴ്ചയിലേക്ക് വീഴാതിരിക്കാൻ ആദ്യം കിണറ്റിൽ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് തടസ്സം സൃഷ്ടിച്ചതിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് ട്യൂബ് വഴി ഓക്‌സിജനും ഭക്ഷണവും നൽകിയിരുന്നു. അച്ഛനമ്മമാരുമായുള്ള സംസാരത്തോട് കുട്ടി പ്രതികരിച്ചതും രക്ഷാശ്രമത്തിന് ഊർജം നൽകി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *