ബീഹാറിൽ രണ്ട് യുവാക്കളെ പോലീസ് മർദിച്ചു കൊന്നു; കാലിലും കയ്യിലും ആണി അടിച്ചുകയറ്റി

  • 21
    Shares

ബിഹാറിൽ മോഷണ, കൊലപാതക കേസിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത രണ്ട് മുസ്ലിം യുവാക്കളെ പോലീസ് മർദിച്ചു കൊന്നു. സീതാമർഹിയിലാണ് സംഭവം. ഗുഫ്‌റാൻ ആലം, തസ്ലിം അൻസാരി എന്നീ യുവാക്കളെയാണ് പോലീസ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ഇരുവരുടെയും മരണം കസ്റ്റഡി മരണമാണെന്ന് ബിഹാർ ഡിജിപി ഗുപ്‌തേശ്വർ പാണ്ഡെയും സ്ഥിരീകരിച്ചു

സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇവർ ഒളിവിലാണെന്നും ഡിജിപി അറിയിച്ചു. അതേസമയം പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ ഒരു പോലീസുകാരന്റെയും പേര് ചേർത്തിട്ടില്ല.

മുസഫർപൂർ സ്വദേശിയായ രാകേഷ്‌കുമാർ എന്നയാളെ കൊന്ന് ബൈക്ക് മോഷ്ടിച്ചുവെന്ന കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടയിൽ യുവാക്കളുടെ കാലിലും തുടയിലും കയ്യിലും പോലീസ് ആണി അടിച്ചു കയറ്റുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *