ബീഹാറിൽ ഉഷ്ണക്കാറ്റ് രൂക്ഷം; സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിട്ടു
ബീഹാറിൽ ഉഷ്ണക്കാറ്റ് രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചിട്ടു. പ്രതിരോധ നടപടികളുടെ ഭാഗമായാണ് സ്കൂളുകൾ അടച്ചിട്ടത്. എല്ലാ സർക്കാർ സ്കൂളുകൾക്കും എയ്ഡഡ് സ്കൂളുകൾക്കും അവധി ബാധകമാണ്.
ഉഷ്ണക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് 61 പേർ മരിച്ചതായാണ് കണക്ക്. ഇതിനിടെ മസ്തിഷ്കജ്വരവും ബീഹാറിൽ പടരുകയാണ്. നൂറിലേറെ കുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത്.